‘പാവം പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേൽ എന്നോട് കൈ കൊണ്ട് വാരി കഴിച്ചോളാൻ പറഞ്ഞേനെ’; ചോപ്സ്റ്റിക് കൊണ്ട് കഴിക്കാൻ പഠിച്ച് ഇന്ദ്രൻസ്

ചോപ്സ്റ്റിക് കൊണ്ട് കഴിക്കാൻ പഠിക്കുന്ന ഇന്ദ്രൻസിന്റെ വീഡിയോ വൈറലാവുന്നു. താരം തന്നെയാണ് വീഡിയോ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

‘പാവം പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേൽ എന്നോട് കൈ കൊണ്ട് വാരി കഴിച്ചോളാൻ പറഞ്ഞേനെ’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഷാങ്ഹായ് ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ ഷാങ്ഹായിൽ എത്തിയതാണ് താരം. ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ‘വെയിൽമരങ്ങൾ’ എന്ന ചിത്രത്തിന് ബെസ്റ്റ് ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌ക്കാരം ലഭിച്ചു. ലോകത്തെ ഏറ്റവും പ്രമുഖ ചലച്ചിത്ര മേളകളിലൊന്നായ ഷാങ്ഹായിലെ പ്രധാന മത്സര വിഭാഗമായ ‘ഗോൾഡൻ ഗോബ്‌ലറ്റ്’ പുരസ്‌ക്കാരം നേടിയ ചിത്രത്തിനൊപ്പം അവസാന നിമിഷം വരെ മത്സരിച്ച മികവുറ്റ ചിത്രത്തിന് ലഭിക്കുന്ന പുരസ്‌കാരമാണ് ഇത്.

‘ബെസ്റ്റ് ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റ്’ നേടിയതിലൂടെ ഷാങ്ങ്ഹായ് ഫെസ്റ്റിവലിൽ ഏതെങ്കിലുമൊരു പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി വെയിൽമരങ്ങൾ മാറി. അന്താരാഷ്ട്ര മേളകളുടെ ആധികാരിക നേതൃത്വമായ ‘ഫിയാപ്ഫി’ന്റെ അംഗീകാരമുള്ള ലോകത്തെ പ്രധാനപ്പെട്ട പതിനഞ്ചു ചലച്ചിത്രമേളകളിൽ ഒന്നാണ് ഷാങ്ഹായ്‌ലേത് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top