തെരഞ്ഞെടുപ്പ് തോൽവി; വിശ്വാസികളുടെ തെറ്റിദ്ധാരണ മറികടക്കാനായില്ല; ജനങ്ങളുമായുള്ള ബന്ധം നഷ്ടമാകുന്നു; സിപിഐഎം സംസ്ഥാന സമിതി

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിലെ കാരണം വിശകലനം ചെയ്ത് സിപിഐഎം സംസ്ഥാന സമിതി. പാർട്ടിക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടമാകുന്നതായി സിപിഐഎം സംസ്ഥാന സമിതിയിൽ വിമർശനം.
കനത്ത പരാജയം മുൻകൂട്ടി കാണാനായില്ലെന്നും ആത്മപരിശോധന അനിവാര്യമെന്നും തിരുത്തിയില്ലെങ്കിൽ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമെന്നും സമിതി നിരീക്ഷിച്ചു. കേന്ദ്ര നേതൃത്വത്തിനും വിമർശനമുണ്ട്. ദേശീയ തലത്തിൽ എകീകൃത നയം ഉണ്ടായില്ല. വിവിധ സംസ്ഥാനങ്ങളിൽ കൈകൊണ്ടത് വ്യത്യസ്ത നയാണ്. ഇത് കേരളത്തിലും ഇടത് പക്ഷത്തിന്റെ വിശ്വാസ്യതയെ ബാധിച്ചുവെന്നും സമിതി ചൂണ്ടിക്കാട്ടി.
എൽഡിഎഫ് പരാജയം ഉറപ്പിക്കുകയെന്ന ലക്ഷ്യം ബിജെപി നിറവേറ്റിയെന്നും വിശ്വാസികളുടെ തെറ്റിദ്ധാരണ പാർട്ടിക്ക് മറികടക്കാനായില്ലെന്നും സമിതി പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here