റിലയൻസും ഫുട്ബോൾ ഫെഡറേഷനും തമ്മിൽ രഹസ്യ ധാരണ; തെളിവുകൾ തന്റെ കയ്യിലുണ്ടെന്ന് രഞ്ജിത് ബജാജ്

ഐലീഗിനെ ഒതുക്കുന്നതിനായി റിലയൻസും ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് ഐലീഗ് ക്ലബ് മിനർവ ക്ലബ് എഫ്സിയുടെ ഉടം രഞ്ജിത് ബജാജ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് രഞ്ജിത് ആരോപണമുയർത്തിയിരിക്കുന്നത്. വിഷയത്തിൽ റിലയൻസോ ഫുട്ബോൾ ഫെഡാറേഷനോ പ്രതികരിച്ചിട്ടില്ല.

ഐലീഗിനെ മറികടന്ന് ഐഎസ്എല്ലിനെ ഇന്ത്യയിലെ ഒന്നാം നിര ഫുട്ബോൾ ടൂർണമെൻ്റാക്കാൻ റിലയൻസ് ഫുട്ബോൾ ഫെഡറേഷനെ നിർബന്ധിക്കുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് രഞ്ജിതിൻ്റെ ആരോപണം. 2010ൽ ഫുട്ബോൾ ഫെഡറേഷനും റിലയൻസും തമ്മിൽ ഒപ്പിട്ട കരാറിൻ്റെ പകർപ്പ് തൻ്റെ കൈവശമുണ്ടെന്നാണ് രഞ്ജിതിൻ്റെ അവകാശ വാദം. ദിവസവും 10 പേജുകൾ വെച്ച് ഇത് പുറത്തു വിടുമെന്നും അദ്ദേഹം ട്വിറ്റർ ഹാൻഡിലിലൂടെ വെളിപ്പെടുത്തുന്നു.

നേരത്തെയും പലതവണ റിലയൻസിനെതിരെയും എഐഎഫ്എഫിനെതിരെയും രംഗത്തു വന്നിട്ടുള്ളയാളാണ് രഞ്ജിത് ബജാജ്. നേരത്തെ ഐലീഗ് ക്ലബുകളോട് എഐഎഫ്എഫ് സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെതിരെ സമരം ചെയ്ത ക്ലബുകളിൽ മുൻ നിരയിൽ നിന്നത് മിനർവ പഞ്ചാബ് ആയിരുന്നു. ഐഎസ്എലിൻ്റെ വരവോടെ ഐലീഗിനെ ഇല്ലാതാക്കാൻ ഫുട്ബോൾ ഫെഡറേഷൻ ശ്രമിക്കുന്നു എന്ന ആരോപണവും നേരത്തെ രഞ്ജിത് ബജാജ് ഉയർത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top