വിവാഹത്തിന് രണ്ട് ആഴ്ചകൾക്കു ശേഷം ഭർത്താവിന്റെ പണം മോഷ്ടിച്ച് യുവതി നാടു വിട്ടു

marriage assistance to differently abled women increased

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ പണവുമായി ഭാര്യ നാടുവിട്ടു. ഹരിയാനയിലെ ജിന്ദ് എന്ന സ്ഥലത്താണ് സംഭവം നടന്നത്. ഭാര്യ വഞ്ചിച്ചെന്നും സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് വിവരം പുറത്തു വരുന്നത്.

36കാരനായ സുരേന്ദര്‍ എന്നയാളെ കബളിപ്പിച്ചാണ് യുവതി കടന്നുകളഞ്ഞത്. 70,000 രൂപയാണ് 28കാരിയായ യുവതി മോഷ്ടിച്ചത്. ഇടനിലക്കാരന്‍ വഴി നടത്തിയ വിവാഹമാണ്. യുവതിയെക്കുറിച്ച് അധികമൊന്നും അന്വേഷിച്ചിരുന്നില്ല. എന്നാല്‍ വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോള്‍ പണവുമായി യുവതി നാടു വിട്ടുവെന്നാണ് പരാതി.

ഈ പ്രദേശത്ത് സമാനമായ തട്ടിപ്പുകള്‍ വ്യാപകമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top