അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട എ.പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. മോദി അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് ക്ഷണിച്ചതായാണ് സൂചന. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തും. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.

Read Also; സ്ഥാനം മോഹിച്ച് കോൺഗ്രസിലെത്തിയതല്ല; കുറ്റക്കാരനല്ലെന്ന് കാലം തെളിയിക്കുമെന്ന് അബ്ദുള്ളക്കുട്ടി

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് മോദിയുടെ ഭരണത്തെ പ്രശംസിച്ച് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് അബ്ദുള്ളക്കുട്ടി ബിജെപിയിൽ എത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കർണാടകയിലെ എം.പി നളിൻകുമാർ കട്ടീലുമായി അബ്ദുളളക്കുട്ടി നേരത്തെ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ബിജെപിയിൽ എത്തിയാൽ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ അബ്ദുള്ളക്കുട്ടി സ്ഥാനാർത്ഥിയായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top