ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

ബിനോയ് കോടിയേരിയ്‌ക്കെതിരെ യുവതി നല്‍കിയ ലൈഗിംക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. മുംബൈ ദിന്‍ഡോഷി കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കേസില്‍ കഴിഞ്ഞ ദിവസം പരിഗണിച്ച ജാമ്യഹര്‍ജി വിധി പറയാനായി തിങ്കളാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. ബിനോയ് കോടിയേരിയും യുവതിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ മുംബൈ പൊലീസിനു നല്‍കിയിട്ടുണ്ട്.
പാസ്പോര്‍ട്ട്, കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് രേഖകള്‍ എന്നിവയാണ് യുവതി പൊലീസില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍.

യുവതി നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ സ്ഥാനത്തു ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്ന പേരാണുള്ളത്. നിലവില്‍,
യുവതിയുടെ ബന്ധുക്കളും ബിനോയിയും മാത്രമായി വിവാഹം ഹിന്ദു ആചാരപ്രകാരം സ്വകാര്യമായി നടന്നെന്നാണ് യുവതി പോലീസില്‍ നല്‍കിയ മൊഴി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top