ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച്‌ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ക്വാര്‍ട്ടറില്‍ അര്‍ജന്റീന

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ക്വാര്‍ട്ടറില്‍ അര്‍ജന്റീന. നിര്‍ണായക മത്സരത്തില്‍ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. മറ്റൊരു മത്സരത്തില്‍ പരാഗ്വായെ തോല്‍പ്പിച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി.

നാലാം മിനിട്ടിലാണ് മാര്‍ട്ടിനെസ് ആല്‍ബിസെലസ്റ്റകളെ ആവേശം കൊള്ളിച്ചത്. മാര്‍ട്ടിനസും സെര്‍ജിയോ അഗ്വീറോയുമാണു വിജയശില്‍പികള്‍. കൊളംബിയ ഗ്രൂപ്പ് ബി ചാംപ്യന്‍മാരായപ്പോള്‍ രണ്ടാംസ്ഥാനവുമായാണ് അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ പ്രവേശനം.

മത്സരത്തിലുടനീളം മെസ്സി, മാര്‍ട്ടിനസ്, അഗ്വീറോ എന്നിവരടങ്ങുന്ന മുന്‍നിര ഖത്തറിനെ തകര്‍ത്തെറിഞ്ഞു. എന്നാല്‍ കളിയില്‍ കാര്യമായ. ലീഡ് നേടാനായില്ല. കളി നഷ്ടപ്പെടുമെന്നു മനസ്സിലാക്കിയ ഖത്തര്‍ താരങ്ങള്‍, രണ്ടാം പകുതിയില്‍ ശക്തമായി മുന്നേറി. 82ാം മിനിറ്റില്‍ അഗ്വീറോയിലൂടെ അര്‍ജന്റീന രണ്ടാം ഗോള്‍ നേടി ഇതോടെ വിജയ ലക്ഷ്യം ഖത്തറിനു തന്നെ എന്ന് ഉറപ്പിച്ചു. മറ്റൊരു മത്സരത്തില്‍ പാരഗ്വായ്യെ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തിയാണു കൊളംബിയ ഗ്രൂപ്പ് ചാംപ്യന്മാരായത്. 31ാം മിനുട്ടില്‍ ഗുസ്താവോ കുയാര്‍ ആണ് ഗോള്‍ നേടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top