ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് 27 ലേക്ക് മാറ്റി

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മുംബൈ ദിൻഡോഷി കോടതി ജൂൺ 27 ലേക്ക് മാറ്റി. ഹർജി ഇന്ന് പരിഗണിച്ച കോടതി വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റുകയാണെന്ന് അറിയിച്ചു. ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസിലാണ് ബിനോയ് കോടിയേരി കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയത്.

Read Also; വിനോദിനി ഏപ്രിലില്‍ മുംബൈ വിമാനത്താവളത്തിനു സമീപം തന്നെ വന്നു കണ്ടിരുന്നതായി യുവതി ട്വന്റി ഫോറിനോട്

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. തുടർന്ന് അന്വേഷണത്തിനായി മുംബൈ പൊലീസ് സംഘം കേരളത്തിലെത്തിയിരുന്നെങ്കിലും ബിനോയ് കൊടിയേരിയെ ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ബിനോയ് ഒളിവിൽ പോയതായാണ് വിവരം.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top