ആന്തൂർ കേസ്; പികെ ശ്യാമളയ്ക്ക് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ക്ലീൻ ചിറ്റ്

പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ആന്തൂർ നഗരസഭാ അധ്യക്ഷയ്ക്ക് സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ക്ലീൻ ചിറ്റ്.
പികെ ശ്യാമളയുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് മൂന്ന് തലത്തിൽ അന്വേഷണം നടക്കുകയാണ്. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരട്ടേയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Read Also : ‘മകനെ സഹായിച്ചിട്ടില്ല; പരാതിയെ പറ്റി ജനുവരിയിൽ അറിഞ്ഞിരുന്നു’ : കോടിയേരി ബാലകൃഷ്ണൻ
20 വര്‍ഷത്തോളമായി നൈജീരിയയില്‍ ബിസിനസ് ചെയ്യുന്ന കണ്ണൂര്‍ സ്വദേശി സാജന്‍ പാറയിലിനെ കൊറ്റാളി അരേമ്പത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാജന്‍ പതിനഞ്ച് കോടി രൂപ ചെലവഴിച്ച് ആന്തൂരില്‍ നിര്‍മ്മിച്ച പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്ന ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി ലഭിക്കാന്‍ നഗരസഭയെ സമീപിച്ചിരുന്നു. എന്നാല്‍ അപേക്ഷ നല്‍കി നാല് മാസമായിട്ടും അനുമതി ലഭിക്കാത്തതുകൊണ്ടുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here