ഒല്ലൂർ എംഎൽഎ കെ.രാജൻ ചീഫ് വിപ്പാകും

ഒല്ലൂർ എം.എൽ.എ കെ.രാജൻ ക്യാബിനറ്റ് റാങ്കോടെ നിയമസഭാ ചീഫ് വിപ്പാകും. തിരുവനന്തപുരത്ത് ചേർന്ന സിപിഐ സംസ്ഥാന നിർവാഹകസമിതി യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഇ.പി.ജയരാജനെ  വീണ്ടും  മന്ത്രി ആയി തീരുമാനിച്ചതിനു പിന്നാലെ ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക് നൽകാൻ ഇടതുമുന്നണി തീരുമാനിച്ചിരുന്നു. തുടർന്ന് കെ.രാജനെ ചീഫ് വിപ്പാക്കാൻ സിപിഐയിലും ധാരണയായിരുന്നു.

Read Also; ‘ഒടുക്കത്തെ താക്കീത്’…ജര്‍മന്‍ യാത്രയില്‍ മന്ത്രി രാജുവിന് ശാസനയും താക്കീതും; ചീഫ് വിപ്പ് സ്ഥാനം അജണ്ടയിലില്ലെന്നും കാനം

എന്നാൽ പെട്ടെന്നെത്തിയ പ്രളയവും ചെലവ് ചുരുക്കലും തീരുമാനം വൈകിപ്പിക്കുകയായിരുന്നു. പ്രളയാനന്തര കാലത്ത് ക്യാബിനറ്റ് റാങ്കോടെ ചിഫ് വിപ്പിനെ നിയമിക്കുന്നതിനെതിരെ വിമർശനം ഉയർന്നതോടെയാണ് സിപിഐ തീരുമാനം വൈകിപ്പിച്ചത്. ആക്ഷേപങ്ങൾ കെട്ടടങ്ങിയതോടെ സിപിഐ സംസ്ഥാന നിർവാഹക സമിതി ചീഫ് വിപ്പിനെ നിയമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ മന്ത്രിമാർ ഉൾപ്പെടെ സർക്കാരിലെ ക്യാബിനറ്റ് പദവികൾ 23 ആയി. നിയമസഭയിൽ ഒല്ലൂരിനെ പ്രതിനിധീകരിക്കുന്ന കെ രാജൻ  എഐവൈഎഫ് മുൻ സംസ്ഥാന സെക്രട്ടറിയും നിലവിൽ സിപിഐ സംസ്ഥാന നിർവാഹക സമിതി അംഗവുമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top