പുരപ്പുറത്ത് കയറി നവോത്ഥാനം പ്രസംഗിക്കുന്ന സിപിഐഎം ജീർണതയുടെ പടുകുഴിയിലെന്ന് ചെന്നിത്തല

പുരപ്പുറത്ത് കയറി ധാർമ്മികതയും നവോത്ഥാനവും പ്രസംഗിക്കുന്ന സിപിഐഎം ജീർണതയുടെ പടുകുഴിയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞാൽ സ്വന്തം മകൻ പോലും അനുസരിക്കാത്ത സാഹചര്യമാണുള്ളത്.സിപിഎം ഇനി ധാർമ്മികതയെക്കുറിച്ച് സംസാരിക്കേണ്ടത് കോടിയേരിയെ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷമായിരിക്കണം. ധാർമ്മികതയുടെ ഒരംശമെങ്കിലും ഉണ്ടെങ്കിൽ കോടിയേരിയെ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കാൻ സിപിഐഎം തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top