Advertisement

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവെച്ചു

June 24, 2019
Google News 0 minutes Read

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവെച്ചു. കാലാവധി തികയ്ക്കാന്‍ ആറുമാസം ശേഷിക്കെയാണ് രാജി. വ്യക്തി പരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് രാജി.
റിസര്‍വ് ബാങ്ക് രാജി സ്ഥിരീകരിച്ചിട്ടില്ല.

2020 ഓഗസ്റ്റിലാണ് വിരാല്‍ ആചാര്യയയുടെ കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍
ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍താല്‍പര്യമില്ലെന്ന് അറിയിച്ചു കൊണ്ട് റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക നയ കമ്മിറ്റിയ്ക്കു മുന്നില്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്.

ആര്‍ബിഐയുടെ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടിയില്‍ കേന്ദ്ര സര്‍ക്കാറിനെ വെട്ടിലാക്കുന്ന തരത്തിലുള്ള പ്രസംഗം വിരാല്‍ ആചാര്യ നടത്തിയിരുന്നു. ആര്‍ബിഐയുടെ കര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു, കേന്ദ്ര സര്‍ക്കാറിന്റെ സവിശേഷ അധികാരങ്ങളുപയോഗിച്ച് ആര്‍ബിഐയെ തര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് വിരാല്‍ ആചാര്യ പറഞ്ഞിരുന്നു. ഇത് രാജ്യ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

മാത്രമല്ല, മുന്‍പ് രാജിവെച്ച റിസര്‍ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത പട്ടേലിന്റെ അതേ നിവലപാട് തന്നെയാണ് വിരാല്‍ ആചാര്യയും സ്വീകരിച്ചിരുന്നത്. 2017ലാണ് റിസര്‍വ് ബാങ്കിന്റെ നാല് ഡപ്യൂട്ടി ഗവര്‍ണര്‍മാരിലൊരാളായി വിരാല്‍ ആചാര്യയെ നിയമിച്ചത്. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ബിസിനസ് സ്‌കൂളില്‍ പ്രൊഫസറായിരുന്ന അദ്ദേഹം അവിടേക്ക് തന്നെ മടങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here