Advertisement

ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയം; അന്തർ സംസ്ഥാന സ്വകാര്യ ബസ്സുകളുടെ സമരം തുടരും

June 24, 2019
1 minute Read

അന്തര്‍സംസ്ഥാന സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന സമരം തുടരും.ഗതാഗതവകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പെര്‍മിറ്റ് ലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കുന്ന പിഴ അവസാനിപ്പിക്കാതെ ബസുകള്‍ സർവീസ് നടത്തില്ലെന്ന് ഉടമകള്‍ അറിയിച്ചു..

അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ നിന്ന് പെര്‍മിറ്റ് ലംഘനത്തിന് ഈടാക്കുന്ന പിഴ അവസാനിപ്പിക്കണമെന്നതായിരുന്നു ബസുടമകളുടെ പ്രധാന ആവശ്യം. ബസ്സുടമകൾ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് അവസാനിപ്പിക്കാനാവില്ലെന്ന് മന്ത്രി അറിയിച്ചു. പകരം ബസുടമകളുടെ വിഷയം പഠിക്കാന്‍ സമിതിയെ നിയോഗിക്കാമെന്നും, പരിശോധനയുടെ പേരിലുള്ള പീഡനം അവസാനിപ്പിക്കാമെന്നും മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു.

Read Also : സംസ്ഥാനത്ത് അന്തർ സംസ്ഥാന ബസുകൾ തിങ്കളാഴ്ച മുതൽ സർവീസ് നിർത്തുന്നു

എന്നാൽ പിഴ ഒടുക്കി സര്‍വ്വീസ് തുടരാനാകാത്തതിനാലാണ് സമരം തുടരുന്നതെന്ന് ബസുടമകള്‍.

പ്രതിദിനം അയ്യായിരത്തോളം യാത്രക്കാരാണ്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത്. നാനൂറോളം അന്തർ സംസ്ഥാന സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top