അന്തർ സംസ്ഥാന സ്വകാര്യബസ് സമരം; ബദൽ സംവിധാനമൊരുക്കി കെഎസ്ആർടിസി

അന്തർ സംസ്ഥാന സ്വകാര്യബസ് സമരത്തെ തുടർന്ന് ബദൽ സംവിധാനമൊരുക്കി കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ 14 അധിക സർവീസുകളാണ് ഇന്നലെ കേരളത്തിൽ നിന്ന് ബംഗലൂരുവിലേക്ക് നടത്തിയത്.
മോട്ടോർ വാഹന വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് അന്ത:സംസ്ഥാനപാതകളിൽ സ്വകാര്യ ബസ് പണിമുടക്കിയപ്പോൾ കെഎസ്ആർടിസിയായിരുന്നു ഇന്നലെ യാത്രക്കാർക്ക് ആശ്രയമായത്. രാത്രി 7. 20 നും 9.20നും കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തി
സ്വകാര്യ ബസിന് ആശ്രയിക്കുന്നവർ കൂടുതലും മലബാർ മേഖലയിൽ ആയതിനാൽ യാത്രക്കാർക്കായി വരും ദിവസങ്ങളിലും ബംഗളൂരിലേക്ക് പ്രത്യേക സർവീസുകൾ കെഎസ്ആർടിസി ക്രമീകരിച്ചിരിച്ചുണ്ട്
ബംഗലുരുവിൽ നിന്ന് തിരിച്ച് കേരളത്തിലേക്കും യാത്രക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് സർവീസ് നടത്താൻ കെഎസ്ആർടിസി തീരുമാനിച്ചിടുന് .കണ്ണൂർ,തലശ്ശേരി,, കോഴിക്കോട് ,തൃശ്ശൂർ ,കോട്ടയം, എറണാകുളം എന്നീ ഡിപ്പോകളിൽ നിന്ന് 14 അധിക സർവീസുകളാണ് ഇന്നലെ നടത്തിയത്. അതേസമയം മന്ത്രിമായുള്ള ചർച്ച പരാജയപ്പെട്ട സ്ഥിതിക്ക് സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് അന്തർസംസ്ഥാന സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here