Advertisement

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ന് ഇന്ത്യയിലെത്തും

June 25, 2019
Google News 1 minute Read

ഇന്ന് ഇന്ത്യയിലെത്തുന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചർച്ച നടത്തും. യുഎസ് ഭരണകൂടം ഇന്ത്യയെ വ്യാപാര മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് പിന്നാലെയാണ് മൈക്ക് പോംപിയോയുടെ സന്ദർശനമെന്നത് ശ്രധേയമാണ്. പ്രതിരോധമേഖലയിൽ ഇന്ത്യയുമായുള്ള ഇടപാടുകൾ ശക്തമാക്കാനുള്ള നീക്കവും സന്ദർശനത്തിന് പിന്നിലുണ്ട്

വെളളിയാഴ്ച ജപ്പാനിലെ ഒസാക്കയില്‍ ആരംഭിക്കുന്ന ജി-20 രാഷ്ട്രങ്ങളുടെ ഉച്ചകോടിക്കു മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാൻ ലക്ഷ്യമിട്ടാണ് മൈക്ക് പോംപിയോ ഇന്ത്യ സന്ദര്‍ശിക്കുന്നത്.രണ്ട് ദിവസം നീളുന്ന സന്ദർശനത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി ചർച്ചകൾ നടത്തും. വ്യാപാരത്തിൽ ഇന്ത്യയെ മുൻഗണന പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

യുഎസ്സിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഇറക്കുമതി തീരുവ ഉയർത്തുവാനുള്ള ഇന്ത്യയുടെ നീക്കം , യുഎസ്സിന്റെ H-1B വിസ പ്രോഗ്രാമിൽ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചകൾ നടന്നേക്കും.ഇന്ത്യയിലേക്ക‌് വൻതോതിൽ ആയുധക്കയറ്റുമതി ലക്ഷ്യമിട്ട‌് അമേരിക്ക നിയമനിർമാണത്തിന‌് നടത്താൻ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അമേരിക്കൻ ആയുധക്കയറ്റുമതി നിയന്ത്രണനിയമം ഭേദഗതിചെയ്യാനുള്ള ബിൽ യുഎസ‌് സെനറ്റിൽ അവതരിപ്പിച്ചിരുന്നു. പ്രതിരോധമേഖലയിൽ ഇന്ത്യയുമായുള്ള ഇടപാടുകൾ ശക്തമാക്കാനുള്ള ശ്രമവും പോംപിയോയുടെ ഭാഗത്തു നിന്ന് ഉണ്ടാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here