ലേക് പാലസ് വിവാദം; പിഴ തുക യായ 2.71 കോടി തന്നെ ലേക് പാലസിൽ നിന്ന് ഈടാക്കും;സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം തള്ളി ആലപ്പുഴ നഗരസഭ

മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുളള ലേക്ക് പാലസ് റിസോർട്ടിനു അനുകൂലമായ സർക്കാർ നിർദ്ദേശം തള്ളി ആലപ്പുഴ നഗരസഭ. റിസോർട്ടിലെ അനധികൃത നിർമ്മാണത്തിന് നഗരസഭ നേരത്തെ നിശ്ചയിച്ച 1.17 കോടി തന്നെ പിഴ ഈടാക്കാൻ കൗൺസിൽ തീരുമാനിച്ചു. ലേക്ക് പാലസിലെ അനധികൃത നിർമ്മാണം ക്രമവത്കരിക്കാർ ശുപാർശ ചെയ്ത നഗരകാര്യ റീജേണൽ ജോയിന്റ് ഡയറക്ടർ രാജുവിനെതിരെ വിജലൻസ് അന്വേഷണത്തിനും കൗൺസിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേ സമയം ലേക് പാലസിന് 2 മാസത്തേക്ക് താൽക്കാലിക ലൈസൻസ് നൽകാനും യോഗത്തിൽ ധാരണയായി.

ലേക് പാലസിലെ അനധികൃത കെട്ടിടങ്ങൾ ക്രമവത്കരിക്കാനും നികുതി ഒന്നേകാൽ കോടിയിൽനിന്ന് 35 ലക്ഷമാക്കാനുമുള്ള തദ്ദേശ അഡിഷണൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം ആണ് നഗരസഭ തള്ളിയത്

തദ്ദേശ മന്ത്രിയുടെ ഓഫീസിൽ നിന്ന് ഭീഷണി ഉള്ളതിനാലാണ് കൺസിൽ തീരുമാനത്തെ നഗരസഭാ സെക്രട്ടറി എതിർത്തതെന്ന് ഗുരുതര ആരോപണവും ചെയർമാൻ ഉന്നയിച്ചു

ലേക് പാലസിന് 2 മാസത്തേക്ക് താത്കാലിക ലൈസൻസ് നൽകും. ഈ കാലയളവിൽ ട്രിബ്യൂണൽ വഴിയോ മറ്റ് നിയമ സ്ഥാപനങ്ങൾ വഴിയോ എതിർകക്ഷിക്ക് അവരുടെ ഭാഗം പറയാം. അതേസമയം, ഭരണപക്ഷ തീരുമാനത്തെ ഇടത് അംഗങ്ങൾ എതിർത്തു. സർക്കാർ നിർദ്ദേശം പാലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഏതായാലും ലേക് പാലസ് വിഷയത്തിൽ സർക്കാർ നിർദ്ദേശത്തെ മറികടന്ന് മുന്നോട്ട് പോകാനുള്ള നഗരസഭാ തീരുമാനം വരും ദിവസങ്ങളിൽ സർക്കാരും നഗരസഭയും തമ്മിലുള്ള നിയമ പോരാട്ടത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top