തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിന് 2.73 കോടി രൂപ പിഴ

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ലേക്ക് പാലസ് റിസോർട്ടിന് നഗരസഭ പിഴയിട്ടു. 2.73 കോടി പിഴ അടച്ചില്ലെങ്കിൽ കെട്ടിടം പൊളിച്ചു നീക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. പിഴ ഈടാക്കാൻ നഗരസഭാ കൗൺസിലാണ് തീരുമാനമെടുത്തത്. റിസോട്ടിലെ 32 കെട്ടിടങ്ങൾ അനധികൃതമാണെന്നും പിഴ അടക്കുന്നതിനൊടൊപ്പം അനുബന്ധ രേഖകൾ കൈമാറമെന്നും ആലപ്പുഴ നഗരസഭ അധികൃതർ വ്യക്തമാക്കി .
Read More : തോമസ് ചാണ്ടിയുടെ കയ്യേറ്റം മനഃപൂര്‍വ്വമല്ലെന്ന് ഹൈക്കോടതി
നേരത്തെ തോമസ് ചാണ്ടി കയ്യേറ്റം നടത്തിയത് മനഃപൂർവ്വമല്ലെന്നാണ് കോടതി നിരീക്ഷിച്ചിരുന്നു.പാടശേഖര സമിതിയ്ക്ക് ഇക്കാര്യത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കാം. മൂന്ന് മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി നടപടി എടുക്കാമെന്നും കോടതി നിർദേശിച്ചു. ലേക്ക് പാലസിലേക്കുള്ള സീറോ ജെട്ടി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here