ലേക്ക് പാലസ് റിസോര്‍ട്ടിനു അനുകൂലമായ സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കേണ്ടതില്ലെന്ന് നഗരസഭയ്ക്ക് നിയമോപദേശം

മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുളള ലേക്ക് പാലസ് റിസോര്‍ട്ടിനു അനുകൂലമായ സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കേണ്ടതില്ലെന്ന് കാട്ടി നഗരസഭയ്ക്ക് നിയമോപദേശം. ലേക് പാലസിലെ അനധികൃത നിര്‍മ്മാണം ക്രമവല്‍ക്കരിക്കണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നഗരസഭ റീജീയണല്‍ ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ട് നഗരസഭ കൗണ്‍സിലിന് അംഗീകരിക്കാന്‍ ബാദ്ധ്യതയില്ലെന്നാണ് നിയമോപദേശം.

അനധികൃത നിര്‍മ്മാണത്തിന് പിഴയിട്ട നഗരസഭാ നടപടിയില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരല്ലെന്നും. സീനിയര്‍ കൗണ്‍സില്‍ നല്‍കിയ നിയമോപദേശത്തില്‍ വ്യക്തമാകുന്നു. ഈ മാസം ആദ്യമാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി നഗരസഭ റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ ലേക് പാലസിലെത്തി പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിസോര്‍ട്ടിനെതിരെ നഗരസഭ പ്രഖ്യാപിച്ച പിഴതുകയടക്കം വെട്ടിക്കുറച്ച് അനധികൃത നിര്‍മ്മാണങ്ങള്‍ ക്രമവല്‍ക്കരിക്കാനായിരുന്നു റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം.

സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ആലപ്പുഴ നഗരസഭയ്ക്ക് ഇതിനെതിരായ നിയമോപദേശം ലഭിച്ചിരിക്കുന്നത്.  അതിനാല്‍ തന്നെ  ലേക്ക് പാലസ് റിസോര്‍ടലെ അനധികൃത നിര്‍മ്മിതി വിഷയത്തില്‍ സര്‍ക്കാരും നഗരസഭയും തമ്മില്‍ നിയമ പോരാട്ടത്തിനു വഴി വയ്ക്കുന്നതാണ് സീനിയര്‍ കൗണ്‍സിലിന്റെ നിയമോപദേശം.

റിസോര്‍ട്ടില്‍ നിന്നും നികുതിയും പിഴയും അടക്കം 2.71 കോടി രൂപ ഈടാക്കാനുളള നഗരസഭാ നീക്കത്തിന്‍മേല്‍- കോടതിയോ, തദ്ദേശ സ്വയം ഭരണ ട്രീബ്യൂണലോ ആണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അതിനാല്‍ തന്നെ, സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുകയില്ലെന്ന് നിയമോപദേശത്തില്‍ പറയുന്നു. സാധാരണ ഗതിയിലുളള നികുതി വിഷയത്തില്‍ സര്‍ക്കാരിനിടപെടാം. എന്നാല്‍, നികുതിയും പിഴയും ചുമത്തിയ വിഷയത്തിലാണ് സര്‍ക്കാര്‍ ഇടപെട്ടത്. അതിനാല്‍തന്നെ ഉത്തരവ് സ്വീകരിക്കുകയോ തളളുകയോ ചെയ്യാനുളള അവകാശം നഗരസഭാ കൗണ്‍സിലിനാണെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ലേക്ക് പാലസ് വിഷയം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച നഗരസഭാ കൗണ്‍സില്‍ ചേരും.

റിസോര്‍ട്ടിലെ അനധികൃത നിര്‍മ്മിതികള്‍ക്ക് ചുമത്തിയ 2.71 കോടി വെട്ടിക്കുറച്ച് 35 ലക്ഷമാക്കിക്കൊണ്ടു നഗരസഭ റീജ്യണന്‍ ഡയറക്ടര്‍ ഈ മാസം ആദ്യമാണ് ഉത്തരവിട്ടത്. കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാനും ലൈസന്‍ പുതിക്കാനുമുളള ളള അപേക്ഷകളിന്മേല്‍ ഉചിത തിരുമാനം ഉണ്ടാകണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top