ഖത്തർ പൊലീസിനു സ്വർണ്ണക്കടത്തിനെക്കുറിച്ച് വിവരം കൈമാറിയ നഗരസഭ കൗൺസിലർക്ക് കൊടി സുനിയുടെ ഭീഷണി

സ്വർണക്കടത്തിനെ കുറിച്ച് ഖത്തർ പൊലീസിന് വിവരം കൈമാറിയ നഗരസഭ കൗൺസിലർക്ക് കൊടി സുനിയുടെ ഭീഷണി. കൊടുവള്ളി നഗരസഭ കൗൺസിലർ കോഴിശേരി മജീദിനാണ് ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന പ്രതിയുടെ ഭീഷണി. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് നഗരസഭ
ഖത്തറിലെ സ്വർണകട ഉടമയും കൊടുവള്ളി നഗര സഭയിലെ 24ആം വാർഡ് കൗണ്സിലറുമായ കോഴിശ്ശേരി മജീദിനെ ആണ് കൊടി സുനി ഭീഷണിപ്പെടുത്തിയതായി പരാതി.മജീദിന്റെ ഖത്തറിൽ ഉള്ള കടയിൽ ഒന്നേ കാൽ കിലോയോളം സ്വർണം വിൽക്കാൻ കൊണ്ട് വന്ന സംഘത്തെ കുറിച്ച് ഖത്തർ പോലീസിൽ വിവരം അറിയിച്ചതിനാണ് കൊടി സുനി ഫോണിൽ വിളിച്ചു ഭീഷണി മുഴക്കിയത്.നാട്ടിൽ വന്നാൽ തീർത്തു കളയുമെന്നും കുടുംബത്തിനെ നാട്ടിൽ ജീവിക്കാൻ അനുവദിക്കില്ലെന്നും കൊടി സുനി ഭീഷണിപെടുത്തി. ഇത് വ്യക്തമാക്കുന്ന ഫോണ് സംഭാഷണവും മജീദ് പുറത്ത് വിട്ടു.
സംഭവത്തിൽ എംബസിയിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് മജീദ്. അടുത്ത ദിവസം നഗര സഭയും അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.മുഖ്യമന്ത്രി യേയും ഡി ജി പി യെയും നേരിൽ കണ്ടു പരാതി നൽകുമെന്ന് നഗര സഭ ഉപാധ്യക്ഷൻ വ്യക്തമാക്കി
അതേസമയം ഖത്തറിൽ ഉള്ള മജീദ് അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here