Advertisement

ഇന്ത്യക്കെതിരായ പരാജയത്തിനു ശേഷം ആത്മഹത്യയെപ്പറ്റി ചിന്തിച്ചിരുന്നുവെന്ന് പാക്കിസ്ഥാൻ കോച്ച്

June 26, 2019
Google News 0 minutes Read

ഇന്ത്യക്കെതിരായ പരാജയത്തിന് ശേഷം ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു എന്ന് പാകിസ്ഥാൻ പരിശീലകൻ മിക്കി ആർതർ. പരാജയപ്പെട്ടത് ഇന്ത്യക്കെതിരെ ആയതു കൊണ്ട് തന്നെ താൻ വലിയ സമ്മർദ്ദത്തിലായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ജയത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്കെതിരെ കനത്ത തോൽവിയാണ് പാക്കിസ്ഥാൻ ഏറ്റു വാങ്ങിയിരുന്നത്. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 89 റൺസിനായിരുന്നു പാക്കിസ്ഥാൻ്റെ തോൽവി. ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന നാണക്കേട് ഈ തോൽവിയോടെ വീണ്ടും അധികരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ വിജയം പാക്കിസ്ഥാന് ഊർജ്ജം നൽകിയിരുന്നു. മുൻ പാക്കിസ്ഥാൻ പരിശീലകനായ ബോബ് വൂമെർ ദുരൂഹ സാഹചര്യത്തിൽ 2007 ൽ കൊല്ലപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ പാക്കിസ്ഥാൻ പരിശീലകന്റെ തുറന്നു പറച്ചിൽ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here