മൈക്ക് പോംപിയോ -ദേശീയ സുരക്ഷ ഉപദേഷ്ഠാവ് അജിത് ഡോവൽ കൂടിക്കാഴ്ച്ച ഇന്ന്

മൈക്ക് പോംപിയോ ദേശീയ സുരക്ഷ ഉപദേഷ്ഠാവ് അജിത് ഡോവലുമായി അൽപ്പസമയത്തിനകം കൂടിക്കാഴ്ച്ച നടത്തും.ഇരു രാജ്യങ്ങളും നേരിടുന്ന ഭീകരവാദവും പ്രതിരോധ മേഖലയിലെ വിഷയങ്ങളും ചർച്ചയാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും.വ്യാപാര മുൻഗണന പട്ടികയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കയതിനു പിന്നാലെയാണ് പോംപിയുടെ സന്ദർശനം. അതേസമയം സന്ദർശനത്തിനെതിരെ ഇടതുപക്ഷ സംഘടനകൾ പ്രതിഷേധിച്ചു.

ഡൽഹി വിമാനത്താവളത്തിലെത്തിയ മൈക്ക് പോംപിയെ ( സ്വീകരിച്ച വ്യക്തിയുടെ പേര് ചേർക്കണേ ) – സ്വീകരിച്ചു.ഇന്നും നാളെയും ഇന്ത്യയിൽ ചിലവഴിക്കുന്ന പോംപിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും. വെള്ളിയാഴ്ച്ച ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന G 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്താനിരിക്കെയാണ് സന്ദർശനം.ഇന്ത്യയെ വ്യാപാര മുൻഗണന പട്ടികയിൽ നിന്ന് ഒഴിവാക്കിയത്, ഓൺലൈൻ വ്യാപാരം,H1B വിസയിൽ അമേരിക്ക ഏർപ്പെടുത്താൻ നിശ്ചയിച്ചിരിക്കുന്ന നിയന്ത്രണം, തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നേക്കും.ഇന്ത്യയുമായി പ്രതിരോധ രംഗത്ത് ഇടപാട് ശക്തമാക്കാനുള്ള ശ്രമവും പോംപിയയുടെ ഭാഗത്തു നിന്ന് ഉണ്ടാകും. നിലവിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ തുറന്ന ചർച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്നലെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രതികരിച്ചിരുന്നു. അമേരിക്കയിൽ നിന്ന് കൂടുതൽ ആയുധങ്ങൾ വാങ്ങാനായി സമ്മർദ്ധം ചെലുത്താനാണ് പോംപിയയുടെ വരവെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷ സംഘടനകൾ ഡൽഹിയിൽ പ്രതിഷേധിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top