സ്വർണക്കടത്ത് കേസ്; പ്രതി പ്രകാശ് തമ്പിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

സ്വർണക്കടത്ത് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രകാശ് തമ്പിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയിലാണ് ഹാജരാക്കുക. റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് പ്രകാശ് തമ്പിയെ കോടതിയിൽ ഹാജരാക്കുന്നത്.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളടക്കമുള്ള നിർണ്ണായക തെളിവുകൾ സിബിഐക്ക് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് വി.രാധാകൃഷ്ണനെതിരെയും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇടനിലക്കാരൻ പ്രകാശ് തമ്പി സ്വർണ്ണം കടത്തുന്ന ദൃശ്യങ്ങളും സി.ബി.ഐ ശേഖരിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top