എറണാകുളം-അങ്കമാലി അതിരൂപതയിൽ അഴിച്ചുപണി; രണ്ട് സഹായ മെത്രാൻമാർക്കെതിരെ നടപടി

എറണാകുളം-അങ്കമാലി അതിരൂപതയിൽ അഴിച്ചുപണി. രണ്ട് സഹായ മെത്രാൻമാരെ മാറ്റി. മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവർക്കെതിരെയാണ് നടപടി. പുതിയ ചുമതലകൾ സിനഡ് തീരുമാനിക്കും. അതിരൂപതാ ഭരണം സിനഡ് മേൽനോട്ടത്തിലാക്കി. ഓഗസ്റ്റുവരെ കർദിനാളിന് പൂർണ അധികാരവും നൽകിയിട്ടുണ്ട്.വത്തിക്കാനാണ് ഉത്തരവിറക്കിയത്.

മാർ മനത്തോടത്ത് പാലക്കാട് ബിഷപ്പായി തുടരും. നേരത്തെ അതിരൂപതയിലെ സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് വൈദികരടക്കം പരസ്യമായി രംഗത്തെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top