ഇന്ത്യ വീണ്ടും തലപ്പത്ത്; ഇംഗ്ലണ്ടിനെ പിന്തള്ളി ലോക റാങ്കിംഗിൽ ഒന്നാമത്

ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യ വീണ്ടും ഒന്നാമത്. ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. 123 പോയിൻ്റോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. ഇംഗ്ലണ്ടിന് 122 പോയിൻ്റാണുള്ളത്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരം തോറ്റാൽ ഇന്ത്യ രണ്ട് പോയിൻ്റ് താഴേക്കിറങ്ങി വീണ്ടും രണ്ടാമതാകും.

ശ്രീലങ്കയ്ക്കും ഓസ്ട്രേലിയക്കുമെതിരെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയാണ്. അതേ സമയം, ഇതുവരെ മത്സരങ്ങളൊന്നും തോൽക്കാത്തത് ഇന്ത്യക്ക് നേട്ടമായി. ഈ മാസം മുപ്പതിനു നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സര ഫലം റാങ്കിംഗിലും പ്രതിഫലിക്കും. വെസ്റ്റ് ഇൻഡീസിനെ തോല്പിച്ച് ഇംഗ്ലണ്ടിനെതിരെയും വിജയിക്കാനായാൽ ഇന്ത്യ 124 പോയിൻ്റോടെ ഒന്നാം സ്ഥാനം ഉറപ്പിക്കും. ഇംഗ്ലണ്ട് ഒരു പോയിൻ്റ് കൂടി നഷ്റ്റപ്പെടുത്തി 121ലെത്തും.

റാങ്കിംഗ് ടേബിളിൽ മൂന്നാമത് ന്യൂസിലൻഡാണ്. 114 പോയിൻ്റാണ് ന്യൂസിലൻഡിനുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top