ഇന്ത്യ ബാറ്റ് ചെയ്യും; വിൻഡീസ് ടീമിൽ രണ്ട് മാറ്റങ്ങൾ

വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലൻഡീനെതിരെ ഫീൽഡിലിറങ്ങിയ ടീമിൽ നിന്നും ഒരു മാറ്റവുമായാണ് ഇന്ന് വിൻഡീസ് കളിക്കുക. ഇന്ത്യൻ നിരയിൽ മാറ്റമില്ല.

എവിൻ ലൂയിസും ആഷ്ലി നഴ്സും ഇന്ന് വിൻഡീസിനു വേണ്ടി കളിക്കില്ല. പകരം ഫേബിയൻ അലനും സുനിൽ ആംബ്രിസും ടീമിലെത്തി. ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ച് ആയതു കൊണ്ട് തന്നെ ഹൈ സ്കോറിംഗ് മാച്ചാണ് മാഞ്ചസ്റ്ററിൽ ഇന്ന് പ്രതീക്ഷിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top