ചെന്നൈയെ ബാധിച്ച വരൾച്ചയിൽ ആശങ്ക പങ്കുവെച്ച് ലിയനാർഡോ ഡികാപ്രിയോ

ചെന്നൈയെ ബാധിച്ച വരൾച്ചയിൽ ആശങ്ക പങ്കുവെച്ച് ഹോളിവുഡ് താരം ലിയനാർഡോ ഡികാപ്രിയോ. മഴയ്ക്ക് മാത്രമേ ചെന്നൈയെ രക്ഷിക്കാൻ സാധിക്കൂ എന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറയുന്നു.
ചെന്നൈ നേരിടുന്നത് കടുത്ത പ്രതിസന്ധിയാണൊന്ന് ഡികാപ്രിയോ പറയുന്നു. വരൾച്ചയിൽ ചെന്നൈയിലെ നാല് പ്രധാന റിസർവോയറുകളെല്ലാം വറ്റി വരണ്ടിരിക്കുകയാണ്. സ്വകാര്യ സ്‌കൂളുകളും ഹോട്ടലുകളും പലയിടത്തും പൂട്ടിതുടങ്ങി. പലയിടങ്ങളിലും ഒരുതുള്ളി വെള്ളം കിട്ടിനില്ല. ആളുകൾ വെള്ളം കൊണ്ടുവരുന്ന സർക്കാർ ടാങ്കറുകൾക്ക് മുന്നിൽ മണിക്കൂറുകൾ ക്യൂവിൽ നിൽക്കുകയാണ്. മഴയെ മാത്രമാണ് ചെന്നൈയിലുള്ളവർക്ക് ആശ്രയിക്കാനുള്ളതെന്നും അദ്ദേഹം പറയുന്നു. കുടിവെള്ളത്തിനായി കിണറിന് സമീപം സ്ത്രീകൾ കൂടി നിൽക്കുന്നതിന്റെ ചിത്രം പങ്കുവെച്ചാണ് ഡികാപ്രിയോയുടെ പോസ്റ്റ്. നേരത്തെ കേരളത്തിൽ പ്രളയമുണ്ടായപ്പോഴും ഇൻസ്റ്റഗ്രാമിൽ ഡികാപ്രിയോ പോസ്റ്റിട്ടിരുന്നു.
പരിസ്ഥിതി പ്രശ്‌നങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തുന്ന വ്യക്തികൂടിയാണ് ഡികാപ്രിയോ. പരിസ്ഥിതി സംരക്ഷണത്തിനായി ലിയാനർഡോ ഡികാപ്രിയോ ഫൗണ്ടേഷൻ എന്ന പേരിൽ സംഘടന തന്നെ അദ്ദേഹം രൂപീകരിച്ചിട്ടുണ്ട്. നേരത്തെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ഇന്ത്യയിലെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here