കോഴിക്കോട് പുഴയിൽ ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് പന്തീരാങ്കാവ് അറപ്പുര പാലത്തിൽ നിന്നും പുഴയിൽ ചാടിയ വിദ്യാർത്ഥിനി മരിച്ചു. പന്തീരാങ്കാവ് ചിറക്കാട് കുന്നുമ്മൽ മുകുന്ദന്റെ മകൾ മനീഷയാണ് ചാടിയത്. ഉച്ചയ്ക്ക് 11 മണിയോടെയായിരുന്നു സംഭവം. രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

വിദ്യാർത്ഥിനിയുടെ ബാഗും ചെരിപ്പും പുഴയുടെ സമീപത്ത് നിന്നും ലഭിച്ചിരുന്നു. ഇത് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞാണ് പുഴയിൽ ചാടിയത് മനീഷയാണെന്ന് ഉറപ്പിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ നാട്ടുകാരും ഫയർഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിൽ നടത്തി.

ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. രാമനാട്ടുകര സേവാമന്ദിരം സ്‌കൂളിൽ നിന്ന് കഴിഞ്ഞ വർഷം പ്ലസ്ടു പൂർത്തിയാക്കിയതാണ് വിദ്യാർത്ഥിനി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top