ശ്രീലങ്ക-ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ ഗ്രൗണ്ടിൽ തേനീച്ച ശല്യം; വീഡിയോ

ലോകകപ്പിലെ ശ്രീലങ്ക-ദക്ഷിണാഫിക്ക മത്സരത്തിനിടെ ഗ്രൗണ്ടിൽ തേനീച്ച ശല്യം. കളിക്കാരും അമ്പയറും ഗ്രൗണ്ടിൽ കമിഴ്ന്നു കിടന്നാണ് തേനീച്ച ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്.

ശ്രീലങ്കൻ ഇന്നിംഗ്സിനെ 48ആം ഓവറിലായിരുന്നു സംഭവം. ഓവറിലെ അവസാന പന്ത് എറിയാൻ തുടങ്ങിയ മോറിസ് തേനീച്ചക്കൂട്ടത്തെക്കണ്ട് അല്പ സമയം നിന്നു. പെട്ടെന്ന് അമ്പയറുടെ നിർദ്ദേശ പ്രകാരം എല്ലാവരും ഗ്രൗണ്ടിൽ കിടക്കുകയായിരുന്നു. ഗ്രൗണ്ടിൻ്റെ നാനാഭാഗത്തും പാറി നടന്ന തേനീച്ചകൾ അല്പ സമയത്തിനകം മടങ്ങി. തുടർന്നാണ് കളി പുനരാരംഭിച്ചത്.

അതേ സമയം, ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ലങ്ക 203 റൺസിന് എല്ലാവരും പുറത്തായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top