‘വത്തിക്കാന്‍റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ട്; മാർ ജോർജ് ആലഞ്ചേരി രാത്രിയിൽ അധികാരമേറ്റെടുത്തത് അപഹാസ്യം’: വിമത വിഭാഗം വൈദികർ

എറണാകുളം അങ്കമാലി അതിരൂപതയിലെ സഹായമെത്രാന്മാർക്കെതിരായ നടപടി അംഗീകരിക്കില്ലെന്ന് വിമത വിഭാഗം വൈദികർ. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി രാത്രിയിൽ അധികാരമേറ്റെടുത്തത് അപഹാസ്യമാണെന്ന് ആലഞ്ചേരി വിരുദ്ധപക്ഷം പറഞ്ഞു. വത്തിക്കാന്‍റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ട്. വത്തിക്കാന്‍റെ നടപടിയെ സാധൂകരിക്കുന്ന രേഖകളൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും വിമത വിഭാഗം ആരോപിച്ചു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപകയുടെ ഭരണനിര്‍വഹണച്ചുമതല വീണ്ടും ഏറ്റെടുത്തതില്‍ വിമത വിഭാഗം വൈദികര്‍ക്കിടയില്‍ അസംതൃപ്തി പുകയുകയാണ്. കര്‍ദിനാള്‍ വിരുദ്ധചേരിയിലെ വൈദികര്‍ ആലുവയിലെ നിവേദിത സെന്ററില്‍ യോഗം ചേര്‍ന്ന് അച്ചടക്ക നടപടക്കെതിരെ പ്രമേയം പാസാക്കി. ആരുമറിയാതെ അര്‍ധരാത്രി കര്‍ദ്ദിനാല്‍ ജോര്‍ജ് ആലഞ്ചേരി അധികാരമേറ്റെടുത്തത് അപഹാസ്യമാണ്. ഇരുട്ടിന്റെ മറവിലാണ് വത്തിക്കാന്‍ തീരുമാനം നടപ്പാക്കിയതെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. ഭൂമികച്ചവടത്തിലെ ക്രമക്കേട് ആരോപണത്തിൽ അഗ്നിശുദ്ധി വരുത്തിയല്ല മാര്‍ ആലഞ്ചേരി മടങ്ങിയെയെത്തിയത്.
Read Also : കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്ക് അധികാരം തിരികെ നൽകി
വത്തിക്കാന്‍ നടപടി സാധൂകരിക്കുന്ന ഉത്തരവുകളുടെ പകര്‍പ്പുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. സഹായമെത്രാന്മാര്‍ക്കെതിരായ നടപടിയുടെ കാരണം ബോധ്യപ്പെടുത്തണം. കർദിനാളിനെതിരായ നിലപാട് സ്വീകരിച്ച വൈദികരോട് സഹകരിച്ചതിനാണ് സഹായമെത്രാന്മാരെ സസ്പെൻഡ് ചെയ്തത്. പ്രൊഫ. ജോസഫ് ഇഞ്ചോടി കമ്മീഷന്‍ റിപ്പോര്‍ട്ടും കെപിഎംജി റിപ്പോര്‍ട്ടും പുറത്തുവിടണം.
ഭൂമിയിടപാട് കേസില്‍ പ്രതിപ്പട്ടികയിലുള്ള ആലഞ്ചേരിയുടെ നേതൃത്വം അംഗീകരിക്കാന്‍ കഴിയില്ല. മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് മാര്‍പാപ്പയെ കാണാന്‍ പൗരസ്ത്യ തിരുസംഘം അവസരം നല്‍കിയില്ല. അതിനാല്‍ പൗരസ്ത്യതിരുസംഘത്തിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ട്.ഉന്നയിച്ച ആവശ്യങ്ങളില്‍ നടപടിയുണ്ടാകും വരെ അതിരൂപതാ നേതൃത്വവുമായി നിസഹകരണം പ്രഖ്യാപിക്കുന്നതായും പ്രമേയം പറയുന്നു. അടുത്ത സിനഡിന് മുന്‍പായുള്ള വൈദികരുടെ സ്ഥലം മാറ്റവും അഗീകരിക്കില്ലെന്നും വിമതവിഭാഗം വൈദികര്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here