രാഹുൽ അധ്യക്ഷനായി തുടരാൻ ഒരു ശതമാനം പോലും സാധ്യതയില്ലെന്ന് വീരപ്പ മൊയ്ലി

കോണ്ഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി തുടരാൻ ഒരു ശതമാനം പോലും സാധ്യതയില്ലെന്ന് മുതിർന്ന പാർട്ടി നേതാവ് വീരപ്പ മൊയ്ലി. രാഹുൽ അദ്ദേഹത്തിന്റെ തീരുമാനത്തിൽനിന്നും പിന്നോട്ട് പോകാൻ സാധ്യതയില്ല. കോണ്ഗ്രസ് ഉടൻ വർക്കിംഗ് കമ്മിറ്റി ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന് പകരം മറ്റൊരു പേര് ആലോചിക്കുന്നതിന് മുൻപ് പ്രവർത്തക സമിതി വീണ്ടും ഒരു യോഗം ചേരും. രാഹുലിന്റെ രാജി പ്രവർത്തക സമിതി അംഗീകരിച്ചില്ലെങ്കിൽ ഊഹാപോഹങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പറയാൻ സാധിക്കില്ലെന്നും വീരപ്പ മൊയ്ലി കൂട്ടിച്ചേർത്തു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News