സ്പീക്കറുടെ ആർഎസ്എസ് ബന്ധവും രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട അറസ്റ്റും രേഖകളിൽ നിന്ന് നീക്കി; ഇപ്പോൾ ഉള്ളത് ചാരിറ്റി പ്രവർത്തനങ്ങൾ മാത്രം

ലോ​ക്സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യു​ടെ ആ​ർ​എ​സ്എ​സ് ബ​ന്ധ​വും അ​യോ​ധ്യ ക്ഷേ​ത്ര നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും ലോ​ക്സ​ഭ വെ​ബ്സൈ​റ്റി​ൽ​നി​ന്നു നീ​ക്കം ചെ​യ്തു.

ലോ​ക്സ​ഭ സെ​ക്ര​ട്ട​റി​യേ​റ്റി​നാ​ണു ലോ​ക്സ​ഭ വെ​ബ്സൈ​റ്റി​ന്‍റെ ചു​മ​ത​ല. ഇ​തി​ൽ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യു​ടെ ഹ്ര​സ്വ ജീ​വ​ച​രി​ത്രം വി​വ​രി​ക്കു​ന്ന ഭാ​ഗ​ത്തു​നി​ന്ന് ആ​ർ​എ​സ്എ​സ്, അ​യോ​ധ്യ ബ​ന്ധം പ​രാ​മ​ർ​ശി​ക്കു​ന്ന ഖ​ണ്ഡി​ക ത​ന്നെ നീ​ക്കം ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഇ​തി​നു​പു​റ​മേ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യി​ൽ വാ​സം അ​നു​ഭ​വി​ച്ച വി​വ​ര​വും വെ​ട്ടി.

മു​ൻ​പ് എം​പി​യെ​ന്ന നി​ല​യി​ൽ ഓം ​ബി​ർ​ള​യു​ടെ ജീ​വ​ച​രി​ത്ര​ത്തോ​ടൊ​പ്പം ആ​ർ​എ​സ്എ​സ്, അ​യോ​ധ്യ ബ​ന്ധം പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ്പീ​ക്ക​റാ​യ ശേ​ഷം ഈ ​ഭാ​ഗം എ​ഡി​റ്റ് ചെ​യ്തു നീ​ക്കം ചെ​യ്ത​താ​യാ​ണു കാ​ണു​ന്ന​ത്.

ഇ​പ്പോ​ൾ ലോ​ക്സ​ഭ വെ​ബ്സൈ​റ്റി​ൽ ഉ​ള്ള ജീ​വ​ച​രി​ത്ര രേ​ഖ​ക​ളി​ൽ ഓം ​ബി​ർ​ള​യു​ടെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​റ്റും മാ​ത്ര​മാ​ണു​ള്ള​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top