സ്പീക്കറുടെ ആർഎസ്എസ് ബന്ധവും രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട അറസ്റ്റും രേഖകളിൽ നിന്ന് നീക്കി; ഇപ്പോൾ ഉള്ളത് ചാരിറ്റി പ്രവർത്തനങ്ങൾ മാത്രം

ലോക്സഭ സ്പീക്കർ ഓം ബിർളയുടെ ആർഎസ്എസ് ബന്ധവും അയോധ്യ ക്ഷേത്ര നിർമാണ പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ട വിവരങ്ങളും ലോക്സഭ വെബ്സൈറ്റിൽനിന്നു നീക്കം ചെയ്തു.
ലോക്സഭ സെക്രട്ടറിയേറ്റിനാണു ലോക്സഭ വെബ്സൈറ്റിന്റെ ചുമതല. ഇതിൽ സ്പീക്കർ ഓം ബിർളയുടെ ഹ്രസ്വ ജീവചരിത്രം വിവരിക്കുന്ന ഭാഗത്തുനിന്ന് ആർഎസ്എസ്, അയോധ്യ ബന്ധം പരാമർശിക്കുന്ന ഖണ്ഡിക തന്നെ നീക്കം ചെയ്തിരിക്കുകയാണ്. ഇതിനുപുറമേ രാമക്ഷേത്ര നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജയിൽ വാസം അനുഭവിച്ച വിവരവും വെട്ടി.
മുൻപ് എംപിയെന്ന നിലയിൽ ഓം ബിർളയുടെ ജീവചരിത്രത്തോടൊപ്പം ആർഎസ്എസ്, അയോധ്യ ബന്ധം പരാമർശിച്ചിരുന്നു. എന്നാൽ സ്പീക്കറായ ശേഷം ഈ ഭാഗം എഡിറ്റ് ചെയ്തു നീക്കം ചെയ്തതായാണു കാണുന്നത്.
ഇപ്പോൾ ലോക്സഭ വെബ്സൈറ്റിൽ ഉള്ള ജീവചരിത്ര രേഖകളിൽ ഓം ബിർളയുടെ ചാരിറ്റി പ്രവർത്തനങ്ങളും മറ്റും മാത്രമാണുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here