ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; മലയാളിയുൾപ്പെടെ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ മലയാളിയുൾപ്പെടെ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. ഇടുക്കി മുക്കുഡി സ്വദേശി സജു ഒപിയ്ക്കാണ് ജീവൻ നഷ്ട്ടമായത്.

ബീജാപൂരിൽ പതിനൊന്നു മണിയോടെ യാണ്ഏറ്റുമുട്ടൽ ഉണ്ടായത്. പോലിസ് സിആർപിഎഫ് സംയുക്ത സംഘം പട്രോൾ നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ വെടി ഉതിർക്കുകയായിരുന്നു. ശക്തമായി തിരിച്ചടിച്ച സേന പ്രദേശത്തു നിന്ന് ഐ ഇ ഡി സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തു. ഏറ്റുമുട്ടലിനിടെ ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ട ജവാന്മാർക്ക് സിആർപിഎഫ് ആദരാജ്ഞലികൾ അർപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top