സിറോ മലബാര്‍ സഭയിലെ അച്ചടക്ക നടപടിയിലെ വത്തിക്കാന്‍ ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന്

സിറോ മലബാര്‍ സഭയിലെ അച്ചടക്ക നടപടിയിലെ വത്തിക്കാന്‍ ഉത്തരവിന്റെ പകര്‍പ്പ് ഉത്തരവ്. നടപടി അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചെന്ന് ഉത്തരവില്‍ പറയുന്നു. കര്‍ദിനാള്‍, സന്ദ്രി അപ്പസ്‌തോലിക് ന്യൂണ്‍ ഷോ എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ പകര്‍പ്പ്
ട്വന്റി ഫോറിന് ലഭിച്ചു.

എറണാകുളം അങ്കമാലി അതിരൂപതയിലെ അച്ചടക്ക നടപടി സംബന്ധിച്ച് സിറോ മലബാര്‍ സഭയുടെ മീഡിയ കമ്മീനാണ് നിലവപാട് അറിയിച്ച് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്. എന്നാല്‍ വിമത വിഭാഗം വൈദികര്‍ അച്ചടക്ക നടപടി സാധൂകരിക്കുന്ന തെളിവുകള്‍ കാണണം എന്ന ആവശ്യവുമായി മുന്നോട്ടു വന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അച്ചടക്ക
നടപടി സാധൂകരിക്കുന്ന തെളിവുകള്‍ പുറത്തു വന്നിരിക്കുന്നത്.  മുന്‍പ് മീഡിയ കമ്മീഷന്‍ വിശദീകരിച്ച കാര്യങ്ങള്‍ തന്നെയാണ് ഉത്തരവിലും വിശദീകരിക്കുന്നത്.

വത്തിക്കാനിലെ പൗരസ്ത്യ തിരു സംഘ കാര്യാലയത്തിന്റെ പ്രസ്‌റെക്ടായ കര്‍ദിനാള്‍ ലേനാര്‍ ദോസ് സാന്ദ്രിയും ഇതോടൊപ്പം മാര്‍പാപ്പയുടെ തീരുമാനം അറിയിച്ചിരിക്കുന്നത് ഇന്ത്യയിലെ വത്തിക്കാനിലെ പ്രതിനിധിയുമാണ്. ഈ രണ്ട് ഉത്തരവുകളുടെ പകര്‍പ്പുകളുമാണ് പുറത്തു വന്നിരിക്കുന്നത്.

ഇതില്‍ കൃത്യമായി പറയുന്നത്, അതിരൂപതയിലെ രണ്ട് സഹായ മെത്രാന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നു എന്ന വിവരവും ഉത്തരവില്‍ പറയുന്നു. ഭൂമി ഇടപാട് അന്വേഷിക്കുന്നതിന് വത്തിക്കാന്‍ ഏര്‍പ്പെടുത്തിയ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. ജേക്കബ് മനത്തോടത്തിലിന്റെ കാലാവധി അവസാനിച്ചതായും അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.  അതേസമയം അടുത്ത സിനഡ് വരെ  പൂര്‍ണ്ണമായ സ്വതന്ത്ര അധികാരം കര്‍ദിനാളിനുണ്ടാകും. സിനഡിനു ശേഷമാകും രണ്ട് സഹായ മെത്രാന്മാര്‍ക്കും എന്ത് ചുമതല നല്‍കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top