തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോയോളം സ്വര്‍ണ്ണം കവര്‍ന്നു

തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോയോളം സ്വര്‍ണ്ണം കവര്‍ന്നു. തമിഴ്‌നാട്ടിലെ കുഴിത്തുറയില്‍ സ്വര്‍ണക്കട നടത്തുന്ന മുട്ടത്തറ സ്വദേശി ബിജുവിനെ ആക്രമിച്ചാണ് സ്വര്‍ണ്ണം കവര്‍ന്നത്. മോഷ്ടാക്കള്‍ സഞ്ചരിച്ച കാറും, ബിജുവിന്റെ ബാഗിലുണ്ടായിരുന്ന മൊബൈല്‍ ഫോണും കേന്ദ്രീകരിച്ച് ഫോര്‍ട്ട് പൊലീസ് അന്വേഷണം നടത്തുകയാണ്.
പുലര്‍ച്ചെ നാലരയോടെ ശ്രീവരാഹം പൊയ്യാടി ജംഗ്ഷനു സമീപമാണ് സംഭവം.ഗുരുവായൂര്‍ എക്‌സ്പ്രസില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം കാറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ബിജു. ബിജുവിന്റെ കാര്‍പിന്തുടര്‍ന്ന് എത്തിയ സംഘം വാഹനം തടഞ്ഞ് നിര്‍ത്തി ആക്രമിച്ചു. കാറിന്റെ ചില്ല് അടിച്ച് തകര്‍ത്ത് സ്വര്‍ണവുമായി കടന്നു.
മുളക് പൊടി വിതറിയ ശേഷമായിരുന്നു അക്രമണം. ബഹളം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴെക്കും മോഷണ സംഘം രക്ഷപ്പെട്ടു. അക്രമികള്‍ സഞ്ചരിച്ചിരുന്ന കോട്ടയം രജിസ്‌ട്രേഷന്‍ ഹ്യുണ്ടായി ഐ-ടെണ്‍ കാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കാറിന്റെ നമ്പര്‍ വ്യാജമാണെന്നാണ് പോലീസ് സംശയിക്കുന്നത്. സ്വര്‍ണം ഉണ്ടായിരുന്ന ബാഗിനൊപ്പം ബിജുവിന്റെ മൊബൈല്‍ ഫോണും ഉണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കാറിലെത്തിയ അക്രമി സംഘത്തില്‍ ഒരാള്‍ മുഖം മൂടി ധരിച്ചിരുന്നെന്നും ബിജു പൊലീസിന് മൊഴി നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here