ഇന്ത്യയിലെ ആദ്യ ആഡംബര ഇലക്ട്രിക് എസ്‌യുവി മോഡലുമായി ഔഡി എത്തുന്നു

ഇന്ത്യയിലെ ആദ്യ ആഡംബര ഇലക്ട്രിക് എസ്.യു.വി മോഡലുമായി ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഔഡി എത്തുന്നു.  ജൂലായ് 12 ന് നടത്താനിരിക്കുന്ന ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഇ-ട്രോണ്‍ മോഡല്‍ കമ്പനി ഇതിനോടകം ഇന്ത്യയില്‍ അവതരിപ്പിച്ചു കഴിഞ്ഞു.
ഔഡി ഗ്ലോബല്‍ ലൈനപ്പിലെ ആദ്യ ഇലക്ട്രിക് മോഡല്‍ കൂടിയാണ് ഇ-ട്രോണ്‍.

ഔഡിയുടെ വാഹനങ്ങളില്‍ സാധാരണ കാണുന്ന കരുത്തന്‍ പരിവേഷവും ആഢംബരവും ഇ-ട്രോണ്‍ വാഹനങ്ങളിലും അതേ പോലെയുണ്ട്. ആക്ടീവ് ഫ്‌ളാപ്പ്‌സോടുകൂടിയ ഒക്ടഗണല്‍ ഗ്രില്‍, എ പില്ലറുകളില്‍ കണ്ണാടിക്ക് പകരം നല്‍കിയിട്ടുള്ള ക്യാമറ എന്നിവ ഔഡിയുടെ ആഢംബര ഭാവം ഇ-ട്രോണിലും പ്രകടമായി കാണാം.

95kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇ -ട്രോണിന് നല്‍കിയിരിക്കുന്നത്.
ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ ദൂരമാണ് ഇ -ട്രോണിന്റെ വേഗത. നോര്‍മല്‍ ചാര്‍ജര്‍ ഉപയോഗിച്ച് എട്ടര മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം, ഫാസ്റ്റര്‍ ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 40 മിനിറ്റിലും ബാറ്ററി ചാര്‍ജ് ചെയ്യാം.  2928 മില്ലിമീറ്റര്‍ വീല്‍ബേസിലുള്ള വാഹനത്തിന് 1 കോടിയ്ക്ക് മുകളിലാണ് എക്‌സ് ഷോറൂം വില.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top