ട്വിറ്ററില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍

ട്വിറ്ററില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. മോദി എത്ര നല്ലവനാണ് എന്ന അടിക്കുറിപ്പോടു കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി20 ഉച്ചകോടിയിടെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നിച്ചുള്ള ചിത്രം മോറിസണ്‍ തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ‘കിത്‌നാ അച്ചാ ഹേ മോദി’ എന്നതാണ് ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. നീല സ്യൂട്ടണിഞ്ഞ് മോറിസണും തവിട്ട് നിറത്തിലെ സ്യൂട്ട് ധരിച്ച് മോദിയും ചിരിച്ചുകൊണ്ട് നില്‍ക്കുന്നതാണ് ചിത്രം.

നമ്മുടെ ഉഭയകക്ഷി ബന്ധത്തില്‍ നിങ്ങള്‍ കാണിച്ച ഊര്‍ജം ഏറെ പ്രചോദനപരമാണെന്നാണ് മോദി മറുപടി ട്വീറ്റ്. ഉച്ചകോടിക്കിടെ അമേരിക്ക,തുര്‍ക്കി,ബ്രസീലടക്കം തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top