Advertisement

ബീഹാറിലെ മസ്തിഷ്‌ക മരണങ്ങള്‍ക്ക് കാരണം ആസ്ബസ്റ്റോസ് ഷീറ്റുകള്‍ മേഞ്ഞ വീടുകള്‍ ആകാമെന്ന് ഡല്‍ഹി എയിംസിലെ വിദഗ്ദര്‍

June 29, 2019
Google News 0 minutes Read

ബീഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ചതിന്റെ കാരണം ആസ്ബസ്റ്റോസ് ഷീറ്റുകള്‍ മേഞ്ഞ വീടുകള്‍ ആകാമെന്ന് പഠനം.ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം നടത്തിയ സ്വതന്ത്ര പഠനത്തിലാണ് ഈ കണ്ടെത്തല്‍.അതേ സമയം മരണകാരണം സംബന്ധിച്ച വിശദ്ധമായ റിപ്പോര്‍ട്ട് ഇനിയും പുറത്ത് വന്നിട്ടില്ല.

ബീഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് 150 തിലധികം കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ട്ടമായത്.മസ്തിഷ്‌ക ജ്വരത്തിന്‍ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന മുസഫര്‍പൂര്‍ പ്രദേശത്ത് മരിച്ച കുട്ടികളുടെ വീട് സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കനത്ത ചൂട് നിര്‍ജലീകരണം, പോഷക ആഹാര കുറവ് എന്നിവയ്ക്ക് പുറമെ
ആസ്ബറ്റോസ് ഷീറ്റുകള്‍ മേഞ്ഞ വീട് അസുഖത്തിന് കാരണമായി എന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടി കാണിക്കുന്നത്. ആസ്ബറ്റോസ് മേഞ്ഞ വീടുകളില്‍ രാത്രിയായാലും താപ നില കുറയാന്‍ സാധ്യത കുറവാണ്.

പലര്‍ക്കും കൃത്യമായി റേഷന്‍ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു ജപ്പാന്‍ ജ്വരത്തിനെതിരെ മരിച്ച കുട്ടികള്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടില്ല. കുട്ടികള്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കുന്നതില്‍ കെജ്രരിവാള്‍ ആശുപത്രിയ്ക്കും ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിനും വീഴ്ച്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്. ആകെ 289 വീടുകളിലാണ് പഠനം നടത്തിയത്. ഇതില്‍ 90 ശതമാനവും ദാരിദ്രരേഖയ്ക്കും താഴെയുള്ള കുടുംബങ്ങളാണ്. ഈ പ്രദേശങ്ങളില്‍ കൃത്യമായി കുടിവെള്ളംമില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അടുത്തയാഴ്ചയാണ് മരണ കാരണം സംബന്ധിച്ച വിശദ്ധമായ റിപ്പോര്‍ട്ട് ബീഹാര്‍ സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here