ഇന്ത്യയുടെ എവേ ജേഴ്സി കോലി പുറത്തിറക്കി; ഇഷ്ടം നീലക്കുപ്പായത്തോടെന്ന്

ലോ​ക​ക​പ്പി​ൽ ഞാ​യ​റാ​ഴ്ച ഇം​ഗ്ല​ണ്ടി​നെ നേ​രി​ടു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ന് മ​ത്സ​ര​ത്തി​ൽ ധ​രി​ക്കാ​നു​ള്ള എ​വേ ജേ​ഴ്സി നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. നേ​ര​ത്തെ, ബി​സി​സി​ഐ ജേ​ഴ്സി​യു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്ത് വി​ട്ടി​രു​ന്നു.

സു​പ്ര​ധാ​ന ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലെ ഒ​ന്നോ ര​ണ്ടോ മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ ടീ​മം​ഗ​ങ്ങ​ൾ പു​തി​യ ഡി​സൈ​നി​ലു​ള്ള വ​സ്ത്രം ധ​രി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്നും എ​ന്നാ​ൽ, സ്ഥി​ര​മാ​യി നീ​ല​ക്കു​പ്പാ​യം ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​മെ​ന്നും കോ​ഹ്‌​ലി പ​റ​ഞ്ഞു. നീ​ല​ക്കു​പ്പാ​യം ടീം ​അം​ഗ​ങ്ങ​ൾ അ​ഭി​മാ​ന​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും ഇ​ന്ത്യ​ൻ നാ​യ​ക​ൻ വ്യ​ക്ത​മാ​ക്കി.

ലോ​ക​ക​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന എ​ല്ലാ ടീ​മു​ക​ൾ​ക്കും മേ​ൽ സ​മ്മ​ർ​ദ്ദ​മു​ണ്ടെ​ന്നും ആ​രും ആ​രെ​യും തോ​ൽ​പ്പി​ക്കാ​വു​ന്ന, ആ​രും ആ​രോ​ടും പ​രാ​ജ​യ​പ്പെ​ടാ​വു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും കോ​ഹ്‌​ലി പ​റ​ഞ്ഞു. അ​വ​രു​ടെ നാ​ട്ടി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ ആ​യ​തി​നാ​ൽ ഇം​ഗ്ല​ണ്ട് ടൂ​ർ​ണ​മെ​ന്‍റി​ലു​ട നീ​ളം ആ​ധി​പ​ത്യം തു​ട​രു​മെ​ന്നാ​ണ് എ​ല്ലാ​വ​രും ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, കാ​ര്യ​ങ്ങ​ൾ മാ​റി​യി​ല്ലേ? അ​തൊ​ക്കെ ടീ​മു​ക​ൾ​ക്കു​ള്ള സ​മ്മ​ർ​ദ​ങ്ങ​ളു​ടെ ഫ​ല​മാ​ണെ​ന്നും കോ​ഹ്‌​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​എ​വേ ജ​ഴ്‌​സി​യി​ല്‍ ഇ​റ​ങ്ങു​ന്ന​ത്. മു​ന്‍​ഭാ​ഗം ക​ടും നീ​ല​യി​ലും കൈ​ക​ളും വ​ശ​ങ്ങ​ളും പു​റ​കു​വ​ശം പൂ​ര്‍​ണ​മാ​യും ഓ​റ​ഞ്ച് നി​റ​ത്തി​ലു​മാ​ണ്. ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ട് ആ​കാ​ശ​നീ​ല​നി​റ​ത്തി​ലു​ള്ള ജ​ഴ്‌​സി അ​ണി​യു​ന്ന​തി​നാ​ലാ​ണ് ഇ​ന്ത്യ​ക്ക് പ​ര​മ്പ​രാ​ഗ​ത നീ​ല​നി​റം നാ​ളെ​ത്തെ മ​ത്സ​ര​ത്തി​ല്‍ മാ​റ്റേ​ണ്ടി​വ​ന്ന​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top