പൊലീസിന് മേൽ നിയന്ത്രണമില്ലാത്തതാണ് തുടർച്ചയായ കസ്റ്റഡി മരണങ്ങൾക്ക് കാരണമെന്ന് കെ.മുരളീധരൻ

പൊലീസിന് മേൽ നിയന്ത്രണമില്ലാത്തതാണ് സംസ്ഥാനത്ത് അടിക്കടി കസ്റ്റഡി മരണങ്ങൾ ഉണ്ടാകാൻ കാരണമെന്ന് കെ.മുരളീധരൻ എം.പി. പൊലീസിനെ നിയന്ത്രിക്കാൻ സർക്കാരിനോ ഡിജിപിക്കോ കഴിയുന്നില്ല. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ സ്ഥാനത്തു നിന്ന് മാറ്റി സാമാന്യം വിവരമുള്ള ആരെയെങ്കിലും ഡിജിപിയാക്കണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു.

Read Also; പീരുമേട് കസ്റ്റഡി മരണം; രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് എസ്പിയുടെ അറിവോടെ

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ട സമയം എത്രയോ നേരത്തെ കഴിഞ്ഞതാണ്. ബംഗാളിലും ത്രിപുരയിലും ഒരു കാലത്ത് ശക്തമായിരുന്ന കോൺഗ്രസും സിപിഎമ്മും ഇന്ന് കാഴ്ചക്കാർ മാത്രമായത് നാളെ കേരളത്തിലും ആവർത്തിക്കുമെന്ന കാര്യം ആരും കാണാതെ പോകരുതെന്നും കെ.മുരളീധരൻ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top