കോടഞ്ചേരിയിലെ കൊളമ്പന്റെ മരണം; മരണം വ്യാജമദ്യം മൂലമല്ലെന്ന് എക്‌സൈസും പൊലീസും

കോഴിക്കോട് കോടഞ്ചേരിയിലെ കൊളമ്പന്റെ മരണം വ്യാജമദ്യം മൂലമല്ലെന്ന് എക്‌സൈസും പൊലീസും. മരണ കാരണം മദ്യമാണെന്ന് പറയാൻ തെളിവുകളില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. മെഥനോളിന്റെ സാന്നിധ്യം ശരീരത്തിൽ ഇല്ല. വ്യാജമദ്യമായിരുന്നെങ്കിൽ കാഴ്ച ശക്തിയെ ബാധിക്കുമായിരുന്നു എന്ന് എക്‌സൈസ് ജോയിന്റ് കമ്മിഷണർ പറഞ്ഞു.

കോടഞ്ചേരി ചെമ്പിരി കോളനിയിൽ ഉണ്ടായ ദുരന്തം മദ്യം കാരണമല്ല എന്നാണ് പ്രാഥമിക നിഗമനം.ഇന്നലെ പൊലീസും എക്‌സൈസ് സംഘവും നടത്തിയ പരിശോധനയിൽ മദ്യത്തിൻറെ അവശിഷ്ടങ്ങളോ, തെളിവുകളോ കണ്ടെത്താനായില്ല. സംഭവസമയത്ത് ഒപ്പമുണ്ടായ എസ്റ്റേറ്റ് സൂപ്പർവൈസറുടെ മൊഴിയും ഇതുതന്നെയാണ്. കൊളമ്പന്റെ മരണ സാഹചര്യം പരിശോധിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ.

ഇന്നലെ ഇവർ കഴിച്ചിരുന്ന ഭക്ഷണപദാർത്ഥങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.എന്നാൽ വിഷകൂണിൽ നിന്നോ എസ്റ്റേറ്റിലെ ചില ആസിഡിൽ നിന്നോ ഉണ്ടായ വിഷബാധയാകാം ദുരന്തത്തിനിടയാക്കിയതെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു.

കൊളമ്പന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ. ഇതിനിടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന നാരായണനും ഗോപാലനും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top