അഫ്ഗാനിസ്ഥാൻ തിരിച്ചടിക്കുന്നു; പാക്കിസ്ഥാന് നാലു വിക്കറ്റുകൾ നഷ്ടം

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാന് നാലു വിക്കറ്റുകൾ നഷ്ടം. രണ്ട് വീതം വിക്കറ്റുകളെടുത്ത മുഹമ്മദ് നബിയും മുജീബ് റഹ്മാനുമാണ് അഫ്ഗാനിസ്ഥാൻ ബൗളിംഗിൽ തിളങ്ങിയത്. 45 റൺസെടുത്ത ബാബർ അസമാണ് പാക്കിസ്ഥാൻ്റെ ടോപ്പ് സ്കോറർ.

അഫ്ഗാനിസ്ഥാൻ്റെ ബൗളിംഗ് ഓപ്പൺ ചെയ്ത മുജീബ് രണ്ടാം പന്തിൽ തന്നെ ആദ്യ വിക്കറ്റിട്ടു. റൺനൊന്നുമെടുക്കാത്തെ ഫഖർ സമാനെ മുജീബ് വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ബാബർ അസവും ഇമാമുൽ ഹഖും ഉറച്ചു നിന്നതോടെ അനായാസം റൺ ഉയർന്നു. ഇരുവരും ചേർന്ന് 72 റൺസാണ് കൂട്ടിച്ചേർത്തത്. 16ആം ഓവറിൽ ഇമാമുൽ ഹഖ് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിയുന്നത്. 36 റൺസെടുത്ത ഇമാമുൽ ഹഖിനെ മുഹമ്മദ് നബിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഇക്രം അലി ഖിൽ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

18ആം ഓവറിൽ ബാബർ അസവും പുറത്തായി. മികച്ച രീതിയിൽ ബാറ്റ് ചെയ്ത അസമിനെ നബി ക്ലീൻ ബൗൾഡാക്കുകയായിരുന്നു. പുറത്താവുമ്പോൾ ബാബർ 45 റൺസ് എടുത്തിരുന്നു. തുടർന്ന് ഹാരിസ് സൊഹൈൽ ഹഫീസുമായിച്ചേർന്ന് വീണ്ടും ഒരു കൂട്ടുകെട്ടുയർത്തി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 40 കൂട്ടിച്ചേർത്തു. 19 റൺസെടുത്ത ഹഫീസിനെ ഹഷ്മതുല്ല ഷാഹിദിയെ പുറത്താക്കിയ മുജീബ് മത്സരത്തിലെ രണ്ടാം വിക്കറ്റ് കണ്ടെത്തി.

പിന്നീട് അഞ്ചാം വിക്കറ്റിൽ സർഫറാസ് അഹ്മദും ഹാരിസ് സൊഹൈലും ഒത്തു ചേർന്നു. 34 ഓവർ അവസാനിക്കുമ്പോൾ പാക്കിസ്ഥാൻ അഞ്ചു വിക്കറ്റിന് റൺസെന്ന നിലയിലാണ്. 27 റൺസെടുത്ത ഹാരിസ് സൊഹൈലും 9 റൺസെടുത്ത സർഫറാസുമാണ് ക്രീസിൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top