കളിക്കിടെ കാൽമുട്ട് സ്ഥാനം തെറ്റി; കൈ കൊണ്ട് നേരെയാക്കി റഗ്ബി താരം: വീഡിയോ

കളിക്കിടെ സ്ഥാനം തെറ്റിയ കാൽമുട്ട് ഗ്രൗണ്ടിൽ വെച്ചു തന്നെ കൈ കൊണ്ട് നേരെയാക്കി റഗ്ബി താരം. ഇംഗ്ലണ്ടിലെ ടോപ്പ് ലെവൽ റഗ്‌ബി ലീഗായ ബെറ്റ്ഫ്രെഡ് സൂപ്പർ ലീഗിൽ നടന്ന കളിക്കിടെയാണ് സംഭവം. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ലീഗിൽ കളിക്കുന്ന ഹൾ എഫ്സിയുടെ ഫോർവേഡ് താരം ജോ വെസ്റ്റർമാൻ ആണ് വാർത്തകളിൽ ഇടം നേടുന്നത്. ഹൾ കിംഗ്സ്റ്റൺ റോവേഴ്സുമായി നടന്ന റൈവൽ മാച്ചിൻ്റെ 77ആം മിനിട്ടിൽ വെസ്റ്റർമാൻ ടാക്കിളേറ്റ് വീണു. ടാക്കിളിനിടയിൽ വലതു കാലിൻ്റെ മുട്ട് തെന്നിമാറി. ഉടൻ തന്നെ തൻ്റെ കൈ കൊണ്ട് ഇടിച്ച് മുട്ട് യഥാസ്ഥാനത്തുറപ്പിച്ച വെസ്റ്റർമാൻ ഉടൻ തന്നെ കളിയിൽ വീണ്ടും പങ്കായി.
അപകടം ഇടക്കിടെ ഉണ്ടാവുന്നതാണെന്നും സാധാരണയായി വെസ്റ്റർമാൻ ഇങ്ങനെയാണ് ചെയ്യാറുള്ളതെന്നും ക്ലബിൻ്റെ കോച്ച് അറിയിച്ചു. പരിക്ക് സാരമുള്ളതല്ലെന്നും അടുത്ത മത്സരത്തിൽ വെസ്റ്റർമാൻ കളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here