അറുപത്തിയേഴാമത് നെഹ്‌റു ട്രോഫി ജലമേള ഓഗസ്റ്റ് 10ന്; ഒരുക്കങ്ങള്‍ സജീവമായി

അറുപത്തിയേഴാമത് നെഹ്‌റു ട്രോഫി ജലമേളയ്ക്കുള്ള ഒരുക്കങ്ങള്‍ സജീവമായി. ഓഗസ്റ്റ് 10 ന് പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി ജലമേളയ്‌ക്കൊപ്പം ചാമ്പ്യന്‍സ് ബോട്ട് ലീഗിനും തുടക്കമാകും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മുഖ്യാതിഥിയാകും.
പ്രളയത്തില്‍ കഴിഞ്ഞകൊല്ലം പകിട്ട് കുറഞ്ഞുപോയ നെഹ്‌റു ട്രോഫി ജലമേള കൂടുതല്‍ ആവേശകരമാക്കുന്നതിന്റെ ഒരുക്കങ്ങള്‍ തുടങ്ങി. നെഹ്‌റു ട്രോഫിക്കൊപ്പം ഐപിഎല്‍ മാതൃകയില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗിനും ഇത്തവണ തുടക്കമാകും. രാവിലെ ചെറുവള്ളങ്ങളുടെ മത്സരം. ഉച്ചതിരിഞ്ഞ് ചുണ്ടന്‍വള്ളങ്ങള്‍ പുന്നമടക്കായിലില്‍ നെഹ്‌റു ട്രോഫിക്കായി തുഴയെറിയും. വൈകീട്ട് നാലിനും അഞ്ചിനും ഇടിയിലാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ആദ്യ മത്സരം.
നെഹ്‌റു ട്രോഫിയില്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ 12 മത്സരങ്ങളാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഉണ്ടാവുക. ലീഗിലെ ആദ്യ സ്ഥാനക്കാര്‍ക്ക് 25 ലക്ഷമാണ് സമ്മാനത്തുക. 40 കോടി ചെലവിട്ടാണ് സിബിഎല്‍ സംഘടിപ്പിക്കുന്നത്. അഞ്ച് കൊല്ലത്തിനകം 130 കോടി വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ജൂലൈ 11 മുതല്‍ നെഹ്റ്രു ട്രോഫിക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങും. ടിക്കറ്റ് വില്പന തുടങ്ങി. കഴിഞ്ഞ വര്‍ഷത്തേതു പോലെ കുറ്റമറ്റരീതിയില്‍ സ്റ്റാര്‍ട്ടിംഗ് സംവിധാനങ്ങള്‍ ക്രമീകരിക്കും. ക്ലബുകളും പരിശീലനം തുടങ്ങിക്കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here