വനിതാ തടവുകാർ ജയിൽ ചാടിയ സംഭവം; അട്ടക്കുളങ്ങര ജയിൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ നിന്ന് വനിതാ തടവുകാർ ജയിൽ ചാടിയ സംഭവത്തിൽ ജയിൽ സൂപ്രണ്ടിന് സസ്‌പെൻഷൻ. ജയിൽ സൂപ്രണ്ട് ഒ.വി വല്ലിയെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് താൽക്കാലിക വാർഡൻമാരെ പിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. ജയിൽ ഡിഐജി സന്തോഷ് കുമാറിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ നിന്നും രണ്ട് വനിതാ തടവുകാർ ജയിൽ ചാടിയത്. മോഷണക്കേസ് പ്രതികളായ ശിൽപ്പ, സന്ധ്യ എന്നിവരാണ് ജയിലിന്റെ പുറകുവശത്തെ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടത്. ഒരു ദിവസത്തിനു ശേഷം പാലോട് നിന്ന് പൊലീസ് ഇവരെ പിടികൂടിയിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News