ഇന്ത്യക്ക് ഞെട്ടലോടെ തുടക്കം; ലോകേഷ് രാഹുൽ പുറത്ത്

ഇംഗ്ലണ്ടിനെതിരെ 338 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന ഇ​ന്ത്യ​ക്കു ത​ക​ർ​ച്ച​യോ​ടെ തു​ട​ക്കം. ഓ​പ്പ​ണ​ർ കെ.​എ​ൽ. രാ​ഹു​ലി​നെ ഇ​ന്ത്യ​ക്കു ന​ഷ്ട​പ്പെ​ട്ടു. ഒ​ൻപതു പ​ന്ത് നേ​രി​ട്ടി​ട്ടും അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന രാ​ഹു​ൽ ക്രി​സ് വോ​ക്സി​നു വി​ക്ക​റ്റ് ന​ൽ​കി​യാ​ണു മ​ട​ങ്ങി​യ​ത്. രാഹുലിനെ വോക്സ് സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു.

ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോൾ 8 ഓ​വ​റി​ൽ 22/1 എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ. വി​രാ​ട് കോ​ഹ്ലി (11), രോ​ഹി​ത് ശ​ർ​മ (11) എ​ന്നി​വ​രാ​ണു ക്രീ​സി​ൽ.

നേ​ര​ത്തെ, ജോ​ണി ബെ​യ​ർ​സ്റ്റോ​യു​ടെ സെ​ഞ്ചു​റി​യു​ടെ​യും ബെ​ൻ സ്റ്റോ​ക്സ്, ജേ​സ​ണ്‍ റോ​യി എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ചു​റി​ക​ളു​ടെ​യും മി​ക​വി​ലാ​ണ് ഇം​ഗ്ല​ണ്ട് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top