സിപിഎമ്മിന്റെ വെട്ടിക്കൊലയും പൊലീസിന്റെ ഉരുട്ടിക്കൊലയുമാണ് കേരളത്തിൽ നടക്കുന്നതെന്ന് മുല്ലപ്പള്ളി

MULLAPALLY RAMACHANDRAN

സിപിഎമ്മിന്റെ കയ്യിൽ കിട്ടിയാൽ വെട്ടിക്കൊലയും പൊലീസിന്റെ കയ്യിൽ കിട്ടിയാൽ ഉരുട്ടിക്കൊലയും എന്നതാണ് കേരളത്തിലെ സ്ഥിതിയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനങ്ങളുടെ വികാരമാണ് കേരളത്തിൽ യുഡിഎഫിന് വലിയ ജയം സമ്മാനിച്ചത്. കോൺഗ്രസിന് പറ്റിയ കൈത്തെറ്റ് കൊണ്ടാണ് ആലപ്പുഴ നഷ്ടമായതെന്നും മുല്ലപ്പള്ളി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top