ആശുപത്രിയിൽ എത്തിക്കുമ്പോൾ രാജ്കുമാറിന് സമ്മതപത്രത്തിൽ ഒപ്പിടാൻ പോലുമുള്ള ആരോഗ്യം ഇല്ലായിരുന്നെന്ന് ഡോക്ടർ

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ. രാജ്കുമാറിനെ നെടുങ്കണ്ടത്തെ ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ അവശനായിരുന്നെന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോ.വിഷ്ണുമോഹൻ പറഞ്ഞു. 15 നാണ് രാജ്കുമാറിനെ ആശുപത്രിയിലെത്തിച്ചത്.

ദേഹപരിശോധനയ്ക്കുള്ള സമ്മതപത്രം ഒപ്പിടാൻ പോലുമുള്ള ആരോഗ്യം  രാജ്കുമാറിനുണ്ടായിരുന്നില്ല. തനിക്ക് ഒപ്പിടാൻ പോലും കഴിയില്ലെന്ന് രാജ്കുമാർ പറഞ്ഞതായും തുടർന്ന് പൊലീസിന്റെ സഹായത്തോടെയാണ് ഒപ്പിട്ടു നൽകിയതെന്നും ഡോക്ടർ വിഷ്ണു മോഹൻ പറഞ്ഞു. കയ്യനക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു രാജ്കുമാറെന്നും ഡോക്ടർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top