മത്സരത്തിനിടെ ഇന്ത്യയെ പിന്തുണയ്ക്കുന്ന പാക്ക് ആരാധകർ; വീഡിയോ

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യയെ പിന്തുണച്ച് പാക്ക് ആരാധകർ. മത്സരത്തിനിടെ ഇവർ ഇന്ത്യക്ക് പിന്തുണയർപ്പിച്ച് ‘ഇന്ത്യാ, ഇന്ത്യാ’ എന്ന് മുദ്രാവാക്യം വിളിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നുണ്ട്. ഇന്ത്യ ജയിച്ചാൽ പാക്കിസ്ഥാൻ്റെ സെമി പ്രവേശനം എളുപ്പമാകുമായിരുന്നു. തോറ്റതോടെ അവരുടെ സെമി പ്രവേശനം ത്രിശങ്കുവിലായിരിക്കുകയാണ്.

മത്സരത്തിൽ 31 റൺസിനായിരുന്നു ഇംഗ്ലണ്ടിൻ്റെ ജയം. നേരത്തെ ശ്രീലങ്കയോടും ഓസ്ട്രേലിയയോടും പരാജയപ്പെട്ട് സെമി സാധ്യത തുലാസിലായ ഇംഗ്ലണ്ട് ജയത്തോടെ വീണ്ടും സാധ്യത നിലനിർത്തി. അതേ സമയം, ഈ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ തോൽവിയാണിത്. ജയിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് സെമി ഫൈനൽ ഉറപ്പിക്കാൻ സാധിക്കുമായിരുന്നു.

ഇംഗ്ലണ്ട് പേസർമാരുടെ ഉജ്ജ്വല പ്രകടനമാണ് അവർക്ക് ജയമൊരുക്കിയത്. 102 റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. 66 റൺസെടുത്ത കോലി, 45 റൺസെടുത്ത പാണ്ഡ്യ എന്നിവരും ഇന്ത്യക്കു വേണ്ടി തിളങ്ങി. ലിയാം പ്ലങ്കറ്റ് ഇംഗ്ലണ്ടിനു വേണ്ടി 3 വിക്കറ്റ് വീഴ്ത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top