വനിതാ ഫോറസ്റ്റ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരെ വളഞ്ഞിട്ടു തല്ലി ടിആർഎസ് പ്രവർത്തകർ; വീഡിയോ

വ​ന​വ​ത്ക​ര​ണ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യെ​ത്തി​യ പോ​ലീ​സ്, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ടി​ആ​ർ​എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണം. തെ​ല​ങ്കാ​ന​യി​ലെ ആ​സി​ഫാ​ബാ​ദ് ജി​ല്ല​യി​ലെ സി​ര്‍​പൂ​ര്‍ ക​ഗ​സ്‌​ന​ഗ​റി​ലാ​ണ് സം​ഭ​വം.

വ​നി​താ ഫോറസ്റ്റ് ഓഫീസർ അ​ട​ക്ക​മു​ള്ള​വ​രെ വ​ടി​ക​ള്‍ കൊ​ണ്ട് ആ​ക്ര​മി​ക്കു​ന്ന പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ഡി​യോ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. പി​ന്നീ​ട് പോ​ലീ​സി​ന്‍റെ കൂ​ടു​ത​ൽ സം​ഘ​മെ​ത്തി​യാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top